Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasargod

ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കാ​സ​ർ​ഗോ​ഡ്: ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട​ക് സ്വ​ദേ​ശി രാ​ജേ​ഷ് (35) ആ​ണ് മ​രി​ച്ച​ത്.

മം​ഗ​ലാ​പു​രം - കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി യാ​ത്ര​ക്കാ​ര​ൻ ആ​യി​രു​ന്നു രാ​ജേ​ഷ്. ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ങ്ങി ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഗു​ഡ്സ് ട്രെ​യി​നി​ൽ കു​ടു​ങ്ങി. തു​ട​ർ​ന്ന് കു​മ്പ​ള സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യാ​ണ് ശ​രീ​ര​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം ബി​എ​ല്‍​ഒ​യെ കൈ​യേ​റ്റം ചെ​യ്തു; പോ​ലീ​സ് കേ​സെ​ടു​ത്തു

കാ​സ​ര്‍​ഗോ​ഡ്: സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം ബി​എ​ല്‍​ഒ​യെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ എ​സ്‌​ഐ​ആ​ര്‍ ഫോം ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ല്‍ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​റെ ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സു​രേ​ന്ദ്ര​ൻ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

ബ​ന്ത​ടു​ക്ക ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ ക്ല​ര്‍​ക്കാ​യ ബി​എ​ല്‍​ഒ പി.​അ​ജി​ത്ത് ആ​ദൂ​ര്‍ പോ​ലീ​സി​ല്‍ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 78-ാം ബൂ​ത്ത് ന​മ്പ​റാ​യ പ​യ​റു​ക്ക​യി​ലെ ക്യാ​മ്പി​ലാ​ണ് സം​ഭ​വം. സു​രേ​ന്ദ്ര​ന്‍ ത​ന്‍റെ കോ​ള​റി​ല്‍ പി​ടി​ക്കു​ക​യും അ​ടി​ക്കു​ക​യും പി​ടി​ച്ചു​ത​ള്ളു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

 അ​ജി​ത്തി​നെ സു​രേ​ന്ദ്ര​ന്‍ അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​സ്‌​ഐ​ആ​ര്‍ ഫോം ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് കൈ​യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ച്ച​ത്. ഒ​രേ പേ​രു​ള്ള ര​ണ്ടു വോ​ട്ട​ര്‍​മാ​രു​ടെ ഫോ​മു​ക​ളി​ല്‍ ഒ​ന്ന് അ​ജി​ത് എ​ത്തി​ച്ചു​കൊ​ടു​ത്ത​പ്പോ​ള്‍ ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ ഫോം ​അ​യ​ല്‍​വാ​സി​യെ​യാ​ണ് ന​ല്‍​കാ​ന്‍ ഏ​ല്‍​പി​ച്ച​ത്.

എ​ന്നാ​ല്‍ അ​യ​ല്‍​വാ​സി ഇ​തു കൊ​ടു​ക്കാ​ന്‍ മ​റ​ന്നു​പോ​യി. എ​ന്തു​കൊ​ണ്ടാ​ണ് ഫോം ​എ​ത്തി​ച്ചു​കൊ​ടു​ക്കാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് സു​രേ​ന്ദ്ര​ന്‍ അ​ജി​ത്തി​നെ ഫോ​ണ്‍ വി​ളി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ന്ന വാ​ക്കു​ത​ര്‍​ക്ക​മാ​ണ് പി​റ്റേ​ന്ന് കൈ​യാ​ങ്ക​ളി​യി​ല്‍ ക​ലാ​ശി​ച്ച​ത്.

Latest News

Up